ഈ ബ്ലോഗ് തിരയൂ

2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

എബോള ( കഥ ) Ebola ( Story )



( ഇത് വെറുമൊരു ഭാവന മാത്രമാണ് . ഈ കാലയളവിൽ എന്നെ ഏറെ ചിന്തിപ്പിച്ച ഒരു കൊച്ചു ഭാവന )


ശരീരത്തിൽ ബാധിച്ച അണുബാധ അല്ലായിരുന്നു അവന്റെ മരണ കാരണം . മറിച്ച് , മനസ്സിൽ ബാധിക്കപ്പെട്ട വിഷബാധയായിരുന്നു ....

അയാൾ......

എബോള വൈറസ് പടർന്നു പിടിച്ച് ഒട്ടേറെപ്പേർ മരണത്തിനിരയായിക്കൊണ്ടിരിക്കുന്ന ആഫ്രിക്കൻ ഗ്രാമങ്ങളിലേക്ക്
സ്വമനസ്സാലെ സഹായവുമായി പോയ അന്യ രാജ്യക്കാരായ 4 മിഷിനറി പ്രവർത്തകർ ... അവരിലൊരാളായിരുന്നു അയാളും.
ശുശ്രൂഷ ചെയ്യാൻ ഡോക്ടർമാരും , നഴ്സുമാരും പോലും മടിക്കുന്ന രോഗംബാധിക്കപ്പെട്ട ഗ്രാമങ്ങൾ. മറ്റു രാജ്യങ്ങൾ ആഫ്രിക്ക എന്ന രാജ്യത്തെ ഭയത്തോടെ നോക്കിക്കാണുന്ന ദിനരാത്രങ്ങൾ !
മരണം സംഭവിക്കപ്പെട്ടവന്റെ മൃതശരീരം അടക്കം ചെയ്യാൻ ബന്ധുക്കളും , കാർമ്മികരും വരെ മടിക്കുന്ന നിമിഷാർദ്ധങ്ങൾ....

എന്നിട്ടും അവർക്കിടയിലേക്ക് ഓടിയെത്താൻ അവനിലെ  മനുഷ്യത്ത്വം അവനെ
പ്രേരിപ്പിച്ചു .
ചില നാളുകൾ അവിടെ ചിലവഴിച്ച് ആത്മാർത്ഥമായി പ്രവർത്തിച്ചു മടങ്ങിപ്പോരുമ്പോൾ നാട്ടിൽ നിന്നും സുഹൃത്തുക്കൾ ആരോ അയച്ചു കൊടുത്ത യാത്രാ ചെലവ് മാത്രമേ അവരിൽ പലരുടെയും കൈവശം ഉള്ളൂ ...

പക്ഷെ , അവർക്ക് നഷ്ട്ടങ്ങളുടെ കണക്കല്ലായിരുന്നു ലോകത്തോട്‌ പറയാനുണ്ടായിരുന്നത് .....
ലോകം കേൾക്കെ വിളിച്ചു പറയുന്ന വമ്പു വാക്കിലല്ല ,
സഹജീവിയോടു കരുണയോടെ നീട്ടുന്ന സഹായ ഹസ്തത്തിലാണ്
നൻമ്മ എന്ന യഥാർത്ഥ പ്രാർത്ഥന കുടികൊള്ളുന്നത് ....
അത് തന്നെയാണ് ഏറ്റം  പുണ്യമേറിയ  ദാനവും ...

ആ തിരിച്ചറിവ് അവനവന്റെ ഉള്ളിൽ ആരും കേൾക്കാതെ മന്ത്രിച്ച്  തികഞ്ഞ
ചാരുദാർത്ത്യത്തോടെ അവർ അവരുടെ സ്വന്തം മണ്ണിലേക്ക് തിരിച്ചു.

പക്ഷെ, മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ ഇക്കാലയളവിലെ വ്യോമ ഗതാഗത നിയമങ്ങൾ അവരെ അനുവധിച്ചില്ല. അവരുടെ സ്വന്തം മണ്ണും അവരെ കൈക്കൊള്ളാൻ മുന്നോട്ടു വന്നില്ല .
ഏവരും അവരെ ഭയത്തോടെ ഉറ്റുനോക്കി .
ഒടുവിൽ അവർ നാൽവരും അന്നാട്ടിൽ തന്നെ , അവരെ കൈക്കൊള്ളാൻ സാധ്യതയുള്ള ആരെങ്കിലും മുന്നോട്ടു വരും എന്ന വിശ്വാസത്തിൽ പലവഴിയായി പിരിഞ്ഞു പോയി.

അയാൾ ....
അയാൾക്ക്‌ മാത്രം പോവാൻ ഒരിടം വ്യക്തമായിരുന്നു.
ആഫ്രിക്കയിൽ സ്ഥിരതാമസമാക്കിയ അയാളുടെ ജ്യേഷ്ട്ടൻറെ ഭവനത്തിലേക്ക്‌
അയാളും കടന്നുപോയി.
ആതുര ശുശ്രൂഷാ രംഗത്ത് അന്നാട്ടിൽ വളരെ പേരെടുത്ത ഡോക്റ്റേഴ്സ്
ആണ് അയാളുടെ ജേഷ്ട്ടനും  ജ്യേഷ്ട്ടപത്നിയും.

പക്ഷെ ,.....
അയാൾ ആ ഭവനത്തിൽ എത്തിപ്പെട്ടതിന്റെ
മൂന്നാം  ദിവസമായിരുന്നു അയാളിൽ സംശയാസ്പദമായ തരത്തിൽ
ചെറിയ തോതിൽ രോഗ ലക്ഷണങ്ങൾ വെളിപ്പെട്ടു തുടങ്ങിയത് !
അതിനടുത്ത ദിനം അവൻ മരണപ്പെടുകയും ചെയ്തു !!

 ആ മരണത്തിൽ ദുരൂഹത തോന്നിയ , ഫോറൻസിക് സർജൻ കൂടിയായ
അയാളുടെ ജ്യേഷ്ട്ടപത്നി, മരണപ്പെട്ടവന്റെ ജേഷ്ട്ടനായ സ്വന്തം ഭര്ത്താവിന്റെ വാക്കിനെ വരെ ധിക്കരിച്ച് ആ മൃതദേഹം പരിശോധനയ്ക്കും,
പോസ്റ്റുമോർട്ടത്തിനും വിധേയമാക്കി .
അതിനുപോലും അവർ വളരെ ത്യാഗം സഹിക്കേണ്ടി വന്നു .

ശേഷം അവൾ തിരിച്ചറിഞ്ഞു ! ... അതെ അവളുടെ ഊഹം ശരിയായിരുന്നു !
തന്റെ കുടുംബം രോഗത്താൽ നശിക്കും , സമൂഹത്താൽ ഒറ്റപ്പെടുത്തപ്പെടും
എന്ന് ഭയന്ന് സ്വന്ത സഹോദരൻ തന്നെ അയാളെ കൊലപ്പെടുത്തുകയായിരുന്നു !

ആ കണ്ടെത്തൽ അവളുടെ ഭര്ത്താവ് നിരസ്സിച്ചില്ല.
അതിനു അയാൾ പറഞ്ഞ മറുപടി ആരെയും ഞെട്ടിക്കുന്നതായിരുന്നു

" നമുക്ക് രണ്ടു കുഞ്ഞുങ്ങളില്ലേ ? അവരുടെ ഭാവി ?
ഈ അവസ്ഥയിൽ സ്വന്ത സഹോദരൻ അല്ല , ജന്മം നല്കിയ മാതാവ് പോലും ഇങ്ങിനെ ചിന്തിക്കില്ല എന്ന് പറയാനൊക്കുമോ..? "

ശരിയാണ് . ബന്ധങ്ങളുടെ വില പലപ്പോഴും ഇത്രയ്ക്കെ ഉള്ളൂ ... അത് രക്ത ബന്ധം ആണെങ്കില കൂടിയും.!

ഞാൻ ആദ്യമേ പറഞ്ഞില്ലേ...?
അയാളുടെ മരണകാരണം ശരീരത്തിൽ ഏറ്റുവാങ്ങപ്പെട്ട അണുബാധ അല്ലായിരുന്നു .മറിച്ച് , മനസ്സിൽ ബാധിക്കപ്പെട്ട വിഷബാധ ആയിരുന്നു. മറ്റാരുടെയോ മനസ്സിൽ ഭാധിക്കപ്പെട്ട വിഷബാധ !

അതികം വൈകാതെ അവർ ഒരു സത്യം കൂടി തിരിച്ചറിഞ്ഞു .
മരണപ്പെട്ടവന്റെ ശരീരത്തിൽ ആ അവസാന നിമിഷം വരെയും
എബോള വൈറസ് ബാധിക്കപ്പെട്ടിരുന്നില്ല !!