പ്രണയം..................................
....................................................................................
എനിക്കിന്നും പ്രണയമാണ് ..
എന്റെ ഇഷ്ട്ടങ്ങളോട് ..സങ്കല്‍പ്പങ്ങളോട്.......
വര്‍ണ്ണാഭമായ സ്വപ്നങ്ങളോട്................ ...........
കാതില്‍ ഇന്നും മൂളല്‍ മാഞ്ഞിട്ടില്ലാത്ത,
താരാട്ട് പാട്ടിനോട്.................... ............................
കുട്ടിക്കാലത്തോട് .............................. ..................
സൌഹൃദങ്ങളോട് .............................. ...............
ഗൃഹാദുര്വത്വത്തിന്റെ ഗന്ധം മാറാത്ത ഓര്‍മ്മകളോട് ,
ഓര്‍മ്മകളിലെ കുഞ്ഞു നൊമ്പരങ്ങളോട്................. ..........
ജനലഴികള്‍ക്കപ്പുറത്തെ ചാറ്റല്‍ മഴയോട് ....
ഈറന്‍ തുള്ളികളുടെ ചുംബനമേറ്റ,
മണ്ണിന്റെ ഗന്ധതോട്...................... .............................. .........
കായലിലെ കുഞ്ഞോളങ്ങളില്‍ വീണു കലങ്ങിയ ,
ഓണ നിലാവിന്റെ ബിംബത്തോട് .............................. .....
ചുരമിറങ്ങിവീശുന്ന കാറ്റിലലിഞ്ഞ ,
നാടന്‍ പാട്ടിന്റെ ഈണങ്ങളോട് .............................. ........
കാവിനോട് .......തൊടികളോട്.............. ............................
കൊട്ടും, കുരവയും, ആര്‍പ്പും, മേളങ്ങളും,
ആഹ്ലാദത്തിരയടിക്കുന്ന, ഉത്സവപ്പാടങ്ങളോട്.............
ആഘോഷനാളുകളോട്,................ .............................. ......
പൂക്കളോട്,
പുലരിയോട്..................... ...........................
സന്ധ്യയോട്.................... ..............
ഇരുളിന്റെ തലങ്ങില്‍ കുഞ്ഞു വെളിച്ചം പടര്‍ത്തുന്ന,
വിശുദ്ധിയുടെ തിരിനാളങ്ങളോട്................ ....................
കുളിരിന്റെ മറ മാറിയിട്ടില്ലാത്ത പുലരിമഞ്ഞിന്റെ
താഴ്വരയിലെ, നനുത്ത പുല്‍നാമ്പുകളോട് .................
മുത്തശ്ശിക്കഥകളിലെ സുന്ദരിയായ രാജകുമാരിയോട്..
വിടര്‍ന്ന ഇതളുകള്‍ പാതയോരത്ത് ചീന്തിയെറിഞ്ഞു ,
ദൂരങ്ങളിലെങ്ങോ നടന്നു മറഞ്ഞ, പ്രണയിനിയോടും
അവള് സമ്മാനിച്ച, ആ നൊമ്പരത്തോടും .....................
ഉള്ളിന്റെയുള്ളില്‍ പ്രണയം ഒളിപ്പിച്ചു ,
മിണ്ടാതെ,............. യാത്ര പോലും പറയാതെ,
എങ്ങോട്ടോ കടന്നുപോയ കൂട്ടുകാരിയോട് ................
അര്‍ഹിക്കാത്ത സ്നേഹം ഒരു പാട് പകര്‍ന്നു
തന്ന, ജീവിത സഖിയോടു ........................................................
ബന്ധനങ്ങളില്ലാത്ത, ബന്ധങ്ങളോട് ........................................
ഇനിയും വന്നുചേരാനിരിക്കുന്ന സൌഹൃദ ങ്ങളോട്......
നിഷ്കളങ്കമായ കുഞ്ഞു പുഞ്ചിരിയോടും,
കണ്ണീര്ക്കണങ്ങളോടും............................................................
ഈ നിമിഷത്തോട് ...................................................................
ഇനിയും എഴുതിത്തീര്‍ന്നിട്ടില്ലാത്ത ഈ ജീവിതത്തിന്റെ
ശേഷിക്കുന്ന താളുകളോട് ......................................................
അതിനുമപ്പുറം കാത്തു നില്ക്കുന്ന,
അറിയപ്പെടാത്ത അനന്തതയോട്...........................................
എല്ലാം എല്ലാം, ക്രിയാത്മകമായി വാര്‍ത്തെടുത്ത ,
ആ മഹാ ശില്പ്പിയുടെ കൈവിരലുകളോട് ......................
ഒടുവില്‍....................................................................................
പ്രണയത്തിന്റെ പവിഴമുത്തുക്കള് എന്നും,
കോര്‍ത്ത് വയ്ക്കാനിഷ്ട്ടപ്പെടുന്ന ഈ കുഞ്ഞു മനസ്സിനോടും.
.............................................................................................................
അതെ,
എനിക്ക്...എനിക്കിന്നും പ്രണയമാണ്.......................................
എന്നോടും , എന്റെ പ്രണയത്തോടും തന്നെ.................................
varichaa njaan ithu adichu maattunnudu ente orkutilekku.... veruthe nee angodu srcap ayachu enna naattikkaruthu ketto...
മറുപടിഇല്ലാതാക്കൂnice, continue writing
മറുപടിഇല്ലാതാക്കൂKing...Tnx. Take it pls With Great Plessure.
മറുപടിഇല്ലാതാക്കൂgreat.........
മറുപടിഇല്ലാതാക്കൂyendhu rasama vayikan...
best wishes
jenni